മദ്യത്തിന് അടിമയായ മകനെ പിതാവ് കുത്തിക്കൊന്നു

Sunday 18 June 2017 6:56 pm IST

കോട്ടയം: കുടുംബ വഴക്കിനെത്തുടര്‍ന്ന് പിതാവ് മകനെ കുത്തിക്കൊന്നു. കുറവിലങ്ങാട് കാണില്‍ക്കുളം കോളനിക്കു സമീപം ഇഞ്ചിക്കുടിലില്‍ ദീപുവാണ് (37) പിതാവിന്റെ കുത്തേറ്റ് മരിച്ചത്. പിതാവ് ദേവനെ (67 പോലീസ് കസ്റ്റഡിയിലെടുത്തു. അവിവാഹിതനായ ദീപു മദ്യത്തിന് അടിമയാണ്. മദ്യപിച്ചെത്തുന്ന ഇയാള്‍ സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. ഇന്നലെയും പതിവുപോലെ മദ്യപിച്ചെത്തിയ ഇയാള്‍ പിതാവുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് മകനെ കുത്തുകയായിരുന്നു. കുത്തേറ്റു വീണ ദീപു അവിടെ കിടന്നുതന്നെ മരിച്ചു. കുറവിലങ്ങാട് എസ്ഐ കെ.എസ്.ജയന്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.