ഇന്ത്യയുടെ സൈനിക നേട്ടങ്ങള്‍ പഠിക്കേണ്ടതാണെന്ന് പാക്കിസ്ഥാന്‍

Sunday 18 June 2017 6:38 pm IST

ഇസ്ലാമാബാദ്: ഇന്ത്യയെ വാനോളം പുകഴ്ത്തി പാകിസ്ഥാന്‍ കരസേന മേധാവി. കരസേന മേധാവിയായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യത്തെ ചടങ്ങിലാണ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ഇന്ത്യയെക്കുറിച്ച് വാചാലനായത്. സൈനിക തലങ്ങളില്‍ ഇന്ത്യ കൈവരിച്ച വിജയത്തെക്കുറിച്ചുള്ള പുസ്തകം വായിക്കുവാന്‍ ജാവേദ് ബജ്‌വ പാക് സൈനികരോട് ആവശ്യപ്പെട്ടു. സൈന്യത്തേ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനുള്ള ഇന്ത്യയുടെ കഴിവ് പഠിക്കേണ്ടതാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 1992ല്‍ നിയന്ത്രണ രേഖയില്‍ സേവനമനുഷ്ടിച്ച കാലങ്ങളില്‍ തുടങ്ങിയതാണ് ജാവേദ് ബജ്‌വയ്ക്ക് ഇന്ത്യയോടുള്ള സ്‌നേഹം. ജാവേദ് ബജ്‌വയടെ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി മുന്‍ ബ്രിഗേഡ് ഫിറോസ് ഖാന്‍ രംഗത്തുവന്നു. പാക്കിസ്ഥാനില്‍ ആര്‍ക്കും യുക്തി ഭദ്രമല്ലത്ത അന്ധമായ ഇന്ത്യാ വിരോധമില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.