മാനേജ്‌മെന്റ് ഫെസ്റ്റും എക്‌സ്‌പോയും

Monday 13 February 2017 7:54 pm IST

പാനൂര്‍: കല്ലിക്കണ്ടി എന്‍എഎം കോളജില്‍ പ്രയാണം സൗത്ത് ഇന്ത്യന്‍ മാനേജ്‌മെന്റ് ഫെസ്റ്റും എന്‍എഎം എക്‌സ്‌പോയും വ്യാഴം വെള്ളി ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാനേജ്‌മെന്റ് ഫെസ്റ്റിന്റെ ഭാഗമായി വിവിധ സര്‍വ്വകലാശാലകളിലെ കോളജുകളില്‍ നിന്നായി 150 ടീമുകള്‍ പങ്കടുക്കും. ബെസ്റ്റ് മാനേജര്‍, മാനേജ്‌മെന്റ് ടീം, മാര്‍ക്കറ്റിങ്ങ് ഗെയിം, പ്രൊഡ്ക് ട് ലോഞ്ചിംഗ്, ഫോട്ടോഗ്രാഫി, ട്രഷര്‍ ഹണ്ട് എന്നീ മത്സരങ്ങളും നടക്കും. കോളജ്, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി കാഡറ്റ് അനസ് മെമ്മോറിയല്‍ ബിസിനസ് ക്വിസ് മത്സരവും ഇതോടപ്പം നടക്കും. എന്‍ എ എംഎക്‌സ്‌പ്പോ യുടെ ഭാഗമായി മെഡിക്കല്‍ പ്രദര്‍ശനം, ഫയര്‍ഫോഴ്‌സിന്റെ മോക്ക്ഡ്രില്‍, കുടുംബശ്രീ പ്രദര്‍ശനം, ബുക്ക്,ഫിലിം ഫെസ്റ്റ്, പുരാവസ്തു പ്രദര്‍ശനം, ഓട്ടോ, ക്രാഫ്റ്റ്, ആഗ്രോ, പ്രദര്‍ശനം, ഫൊഫ ദാസന്‍ പുത്തലത്തിന്റെ ചിത്രപ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, വ്യവസായ വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങിയ വിവിധ സ്റ്റാളുകള്‍ ഉണ്ടായിരിക്കും.പരിപാടിയുടെ ഉല്‍ഘാടനം വ്യാഴാഴ്ച 9.30 ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ.കെ.കെ.മുസ്തഫ, സമീര്‍ പറമ്പത്ത്, എ.പി.ഷമീര്‍, ഇ.അശ്‌റഫ്, കെ.കെ.സക്കരിയ്യ, കെ.കെ.മുഹമ്മദ് അല്‍സീര്‍, ഷിമീല്‍ ഷറഫുദ്ധീന്‍, മുഹമ്മദ് ജമാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.