'കേന്ദ്രം നല്‍കിയ അരിയെവിടെ' യുവമോര്‍ച്ച പ്രവര്‍ത്തകര്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി

Monday 13 February 2017 7:58 pm IST

തളിപ്പറമ്പില്‍ നടന്ന മാര്‍ച്ച് ബിജെപി
ഉത്തരമേഖലാ ഉപാധ്യക്ഷന്‍ എ.പി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യുന്നു


തളിപ്പറമ്പ്: കേന്ദ്രം നല്‍കിയ അരിതരൂ എന്ന മുദ്രാവാക്യവുമായി ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഓഫീസ് കവാടത്തിന് മുന്നില്‍ ബിജെപി ഉത്തരമേഖലാ ഉപാധ്യക്ഷന്‍ എ.പി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.സി.രതീശന്‍ അധ്യക്ഷത വഹിച്ചു. ടി.വി.രാഹുല്‍, ടി.വി.ശ്രീകുമാര്‍, ടി.ടി.സോമന്‍, ബിജുകൊയ്യം, വിപിന്‍കുമാര്‍, മുണ്ടേരി ചന്ദ്രന്‍, ചെങ്ങുനി രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിന് മനോജ് കല്യാശേരി, അശ്വിന്‍ പഴയങ്ങാടി, കെ.ശ്രീനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ.ബിനുമോഹന്‍, എസ്‌ഐ വി.ആര്‍.വിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു.
ഇരിട്ടി: യുവമോര്‍ച്ച പേരാവൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടി സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അജേഷ് നടുവനാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി ഉദേഷ് കുയിലൂര്‍, മറ്റു നേതാക്കളായ കെ.കെ.ഉമേഷ്, രമ്യാ രാഹുല്‍, ഗിരീഷ് പാലാപ്പറമ്പ്, മനോജ് വക്കാടന്‍, രാജേഷ് പാക്കഞ്ഞി തുടങ്ങിയവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.
തലശ്ശേരി: യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് സപ്ലെ ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.
പിണറായിയുടെ നേതൃത്വത്തില്‍ ഭരണവും കോടിയേരിയുടെ നേതൃത്വത്തില്‍ സമരവും നടത്തി കേരള ജനതയെ ഇടതുമുന്നണി വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി.അരുണ്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു കേരളത്തിലെ മാതൃകാപരമായ റേഷന്‍ സംവിധാനം ഇടതും വലതും മുന്നണികള്‍ തകര്‍ത്തിരിക്കുകയാണ്. റേഷന്‍ കാര്‍ഡ് പോലും സമയത്തിന് കൊടുക്കാന്‍ കഴിയാത്തവര്‍ കേന്ദ്രത്തെ കുറ്റം പറയുകയാണ്. ജനദ്രോഹ നയങ്ങള്‍ പിന്തുടരുന്നതില്‍ പിണറായി വിജയന് ഇരട്ടച്ചങ്കാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് സി.എം.ജിതിന്‍ സ്വാഗതവും മണ്ഡലം പ്രസിഡണ്ട് കെ.എം.റിഥിന്‍ അധ്യക്ഷത വഹിച്ചു ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ലിജേഷ് സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.