അണ്ടര്‍വാല്യൂവേഷന്‍ അദാലത്ത് 18 ന്

Monday 13 February 2017 8:40 pm IST

കല്‍പ്പറ്റ: ആധാരങ്ങള്‍ വിലകുറച്ച് കാണിച്ചത് സംബന്ധിച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപടിയുടെ ഭാഗമായി 18ന്  രാവിലെ 10 മണിക്ക് കല്‍പ്പറ്റ സബ് രജിസ്ട്രാര്‍ ഓഫീസില്‍ അദാലത്ത് നടത്തുന്നു. 2010 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ക്കാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അദാലത്തില്‍ കക്ഷികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച കോമ്പൗണ്ടിങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറഞ്ഞ തുക അടച്ച് റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള മേല്‍ നടപടികളില്‍ നിന്നും ഒഴിവാകാവുന്നതാണെന്ന് സബ് രജിസ്ട്രാര്‍ അറിയിച്ചു.