കണ്ണൂര്‍: പാമ്പാടി ആലിന് കീഴില്‍ ക്ഷേത്രത്തില്‍ നടന്നുവരുന്ന അയിത്താചരണത്തിനെതിരായുള്ള സമരത്തിന് നേതൃത്വം നല്കിയ ജെആര്‍എസിന്റെ ജില്ലാ കമ്മറ്റി ഓഫീസിനുമുന്നില്‍ റീത്ത്വെച്ച സംഭവത്തിലും പരിപാടിയില്‍ പങ്കെടുത്തവരെ ഭീഷണിപ്പെടുത്തിയതിലും പ്രതിഷേധിച്ച് എന്‍ഡിഎയുടെ നേതൃത്വത്തില്‍ വായമൂടിക്കെട്ടി കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, ബിജെപി ദേശീയ സമിതി അംഗം പി.കെ.വേലായുധന്, നേതാക്കളായ എ.ഒ.രാമചന്ദ്രന്, ആര്.കെ.ഗിരിധരന്, എം.കെ.വിനോദ്, ബേബി സുനാഗര്‍, കെ.പി.അരുണ്‍കുമാര്‍, മറ്റു മുന്നണി നേതാക്കളായ തെക്കന്‍ സുനില്‍കുമാര്‍, പ്രസീത അഴീക്കോട്, സതീഷ് ചന്ദ്രന് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രതിഷേധ യോഗത്തില്‍ തെക്കന്‍ സുനില്‍കുമാര്‍, പി.കെ.വേലായുധന്, സതീഷ് ചന്ദ്രന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: