ആലപ്പുഴ: എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കാനുള്ള സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി നടപ്പാക്കുന്നതില്‍ ആലപ്പുഴ ജില്ല സംസ്ഥാനതലത്തില്‍ ഒന്നാമതാണെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന് പറഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് നടന്ന അവലോകന യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ 94.33 ശതമാനം വീടുകളിലും വൈദ്യുതിയെത്തിക്കാനായി. സമ്പൂര്‍ണമായി വൈദ്യുതീകരിച്ച ജില്ലയെന്ന നേട്ടം ഈ മാസം ആലപ്പുഴ കൈവരിക്കും. സംസ്ഥാനതലത്തില്‍ എറണാകുളമാണ് രണ്ടാമത് 86.22 ശതമാനം. 62.85 ശതമാനം നേട്ടം കൈവരിച്ച തിരുവനന്തപുരമാണ് നിലവില്‍ മൂന്നാമത്. അമ്പലപ്പുഴ, ആലപ്പുഴ, ചേര്ത്തലം, കായംകുളം, മാവേലിക്കര നിയമസഭാ മണ്ഡലങ്ങള്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.
ഔദ്യോഗിക പ്രഖ്യാപനം 28ന് നടക്കും. ജില്ല യില്‍ പുതുതായി മൊത്തം 8,647 വൈദ്യുതി കണക്ഷന് നല്കി. 138 കണക്ഷനുകള്‍ കൂടിയാണ് നല്‍കാനുള്ളത്. ഇതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: