മങ്കൊമ്പ്: സിഓഎ കുട്ടനാട് മേഖലയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന കണ്‍വന്‍ഷനോടനുബന്ധിച്ച് വണ്ടാനം മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മങ്കൊമ്പില്‍ നടന്ന ക്യാമ്പ് ജില്ലാ വികസന കാര്യസ്റ്റാന്‍ഡിങ് കമ്മറ്റി അദ്ധ്യക്ഷന്‍ കെ.കെ. അശോകന് ഉദ്ഘാടനം ചെയ്തു. ഡി. ചക്രപാണി അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളിതോമസ് മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ കോളേജ് രക്തദാന വിഭാഗത്തിലെ ഡോ. വിപിന്‍ പ്രകാശ് അസോസിയേഷന് ഭാരവാഹികളായ ലതീഷ് കുമാര്‍, നിസാര്‍ കോയപറമ്പ്, മോഹനന് പിള്ള, ഷിബു, ശാന്താറാം, അജിത്ത് കുമാര്‍ പിഷാരത്ത്, ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: