നാഗ്പൂര്‍: ഇന്ത്യ അണ്ടര്‍ 19 ടീമിനെതിരായ ചതുര്‍ദ്ദിന ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സില്‍ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്. ആദ്യ ദിനത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തു. 135 റണ്‍സുമായി മാക്സ് ഹോള്‍ഡനും 132 റണ്ണുമായി ജോര്‍ജ് ബാര്‍ട്ട്ലെറ്റും ക്രീസില്‍.
ഇന്ത്യന്‍ ടീമിലുള്ള മൂന്ന് മലയാളി താരങ്ങളും ആദ്യ ടെസ്റ്റില്‍ ഇടംപിടിച്ചു. രോഹന് എസ്. കുന്നുമ്മല്‍, ഡാരില്‍ എസ്. ഫെറാറിയോ, സിജിന്‍ ജോസഫ് എന്നിവരാണ് ഒരുമിച്ച് അരങ്ങേറ്റം കുറിക്കുന്നത്. ഏത് വിഭാഗത്തിലും മൂന്ന് മലയാളികള്‍ ഒരുമിച്ച് കളിക്കാനിറങ്ങുന്നത് ആദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: