കണ്ണൂര്‍: സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി 18ന് കണ്ണൂരില്‍ വര്‍ണശബളമായ ഘോഷയാത്ര സംഘടിപ്പിക്കും. എസ്എന്‍ പാര്ക്കിന് സമീപത്ത് നിന്ന് വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച് മുനിസിപ്പല്‍ സ്കൂളില്‍ സമാപിക്കും. ജില്ലയിലെ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് ഘോഷയാത്രയില്‍ അണിനിരക്കുക. കേരളീയ കലാരൂപങ്ങള്‍, നാടന്‍ കലകള്‍, മുത്തുക്കുടകള്‍, വാദ്യമേളം എന്നിവ ഉണ്ടാകും. ഓരോ പഞ്ചായത്തിലെയും കുടുംബശ്രീ ഗ്രൂപ്പുകളുടെ കലാ രൂപങ്ങളാണ് ഘോഷയാത്രയില്‍ അവതരിപ്പിക്കുക.
വികേന്ദ്രീകൃതാസൂത്രണത്തിന്റെയും പഞ്ചായത്തീരാജ് സംവിധാനത്തിന്റെയും പ്രസക്തിയും സന്ദേശവും പകര്‍ന്നുനല്‍കുന്നതായിരിക്കും ഘോഷയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: