മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തില്‍ മയക്ക് മരുന്ന് വിരുദ്ധ ബോധവത്കരണ പരിപാടിയുടെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച ഫ്ലക്സില്‍ നിന്ന് ഋഷിരാജ് സിങ്ങിന്റെ ചിത്രങ്ങള്‍ വെട്ടിമാറ്റി.ചാരമംഗലം പ്രോഗ്രസ്സീവ് ഗ്രന്ഥശാല മയക്ക് മരുന്ന് വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഫ്ലക്സില്‍ നിന്നാണ് ഋഷിരാജ് സിങ്ങിനെ വെട്ടിമാറ്റിയത്.
പ്രോഗ്രസ്സീവ്,കളത്തിവീട്,ലൂഥര്‍ കവല, പോളക്കാടന്‍ കവല എന്നിവടങ്ങില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സുകളാണ് ശനിയാഴ്ച രാത്രി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.ഞായറാഴ്ചയാണ് ഋഷിരാജ് സിങ്ങ് എത്തുന്നത്.പ്രോഗ്രസീവ് ഗ്രന്ഥശാലയുടെ പ്രസിഡന്റും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ ടി.കെ.പളനിയുടെ വീട്ടിലെ പയര്തോട്ടവും നശിപ്പിച്ചിട്ടുണ്ട്.
കളത്തിവീട്,കുപ്പിണികവല എന്നിവടങ്ങളില്‍ ഡിവൈഎഫ്.ഐയുടെ കൊടിമരവും തകര്‍ത്തു. മാരാരിക്കുളം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: