കുന്നംകുളം: കാണിപ്പയ്യൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുകുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍-കുന്നംകുളം സംസ്ഥാന പാതയില്‍ കാണിപ്പയ്യൂര്‍ പോസ്റ്റോഫീസിനു സമീപത്ത് കഴിഞ്ഞദിവസം രാത്രി 10.30ഓടെയാണ് അപകടം. എതിര്‍ദിശയില്‍ വരികയായിരുന്ന കാറുകളാണ് കൂട്ടിയിടിച്ചത്. ഇതിന് പുറകിലായി തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു കാര്‍ ഇടിച്ചു. പെരുമ്പിലാവ്-എടപ്പാള്‍ സ്വദേശികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: