ജലസേചന വകുപ്പിന്റെ അനാസ്ഥ; കുടിവെള്ളം പാഴാകുന്നു

Monday 13 February 2017 9:32 pm IST

ചാലക്കുടി: ജലസേചന വകുപ്പിന്റെ അനാസ്ഥ ഒരു മാസത്തിലധികമായി കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴായിപ്പോകുന്നു. നഗരസഭയിലെ പതിനെട്ടാം വാര്‍ഡില്‍ തൃപ്പാപ്പിള്ളി ക്ഷേത്രം റോഡിലാണ് കുടിവെള്ളം പാഴാകുന്നത്. പൈപ്പ് പൊട്ടി സമീപത്തെ കാനയിലൂടെ ഒഴുക്കി പോയി കൊണ്ടിരിക്കുകയാണ്. പൈപ്പ് പൊട്ടിയ വിവരം അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഓരോ കാരണങ്ങള്‍ പറഞ്ഞ് പൊട്ടിയ പൈപ്പ് ശരിയാക്കുവാന്‍ തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഒരു തുള്ളി വെള്ളം ലഭിക്കുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടുന്ന ഈ സമയത്താണ് വെള്ളം പാഴാക്കി കള്ളയുന്നത്. കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയും,പിഴയും ചുമത്തുമെന്ന് പറയുന്ന ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ തന്നെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ഗീത സാബുവും പരിസരവാസികളും പരാതി പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ വേണ്ട നടപടിയെടുക്കുവാന്‍ തയ്യാറായിട്ടില്ല. ഒരുമാസമായിട്ടും പൊട്ടി പൈപ്പ് അറ്റകുറ്റപ്പണി നടത്താതിരിക്കുന്ന ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരിസരവാസികള്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.