കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് സമാപനം കുറിച്ച് ഇന്നലെ നഗരത്തില്‍ നടന്ന രഥോത്സവംഭക്തരെ ഭക്തിയുടെ നിര്‍വൃതിയില്‍ ആറാടിച്ചു. ആറാട്ട് ദിനമായ ഇന്നലെ ക്ഷേത്ര സന്നിധിയില്‍ നിന്നാരംഭിച്ച രഥോത്സവം നഗരം ചുറ്റി ക്ഷേത്രത്തിലെത്തി ആറാട്ടോടെ സമാപിച്ചു. ജില്ലാ കളക്ടര്‍ സി.എ. ലത ഉദ്ഘാടനം ചെയ്തു. ഗരുഡന്, പഞ്ചവാദ്യം, കരകാട്ടം, മുക്കുടം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഭഗവാന്റെ വിഗ്രഹവും വഹിച്ച അലങ്കാരരഥത്തിന് പിറകില്‍ നൂറുകണക്കിന് ഭക്തര്‍ അകമ്പടി സേവിച്ചു. പോസ്റ്റോഫീസ് റോഡിലൂടെ ശീമാട്ടിറൗണ്ടാന, സെന്‍ട്രല്‍ ജംഗ്ഷന്, കെഎസ്ആര്‍ടിസി, കോടിമത ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് പള്ളിപ്പുറത്ത് കാവ്, എസ്എന്‍ഡിപി ജംഗ്ഷന്, പുളിമൂട് കവല വഴി തിരിച്ച് ക്ഷേത്രത്തിലെത്തി സമാപിച്ചു. നഗരത്തിലെ വിവിധയിടങ്ങളില്‍ ഘോഷയാത്രയെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: