യോഗ പൈതൃക പുരസ്‌കാരം സ്വാമി നിത്യാനന്ദക്ക് സമര്‍പ്പിച്ചു

Sunday 18 June 2017 6:06 pm IST

പതഞ്ജലി യോഗ ട്രെയ്‌നിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ 20 ാം വാര്‍ഷികത്തോടനുബന്ധിച്ച്
ഏര്‍പ്പെടുത്തിയ പ്രഥമ യോഗ പൈതൃക പുരസ്‌കാരം പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി
സ്വാമി നിത്യാനന്ദ സരസ്വതിക്ക് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ നല്‍കുന്നു. സ്വാമി ഗരുഡാനന്ദ,
കൈതപ്രം വാസുദേവന്‍ നമ്പൂതിരി, വി.വി. നാരായണന്‍ എന്നിവര്‍ സമീപം

കൊച്ചി: പതഞ്ജലി യോഗ ട്രെയ്‌നിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ 20- ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രഥമ യോഗ പൈതൃക പുരസ്‌കാരം പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതിക്ക് സമര്‍പ്പിച്ചു. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ യോഗ സാധകസംഗമത്തില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരനാണ് പുരസ്‌കാരം നല്‍കിയത്.

ഭൗതികമായ നേട്ടങ്ങള്‍ക്കുവേണ്ടിയാണ് ഇന്ന് യോഗ ഉപയോഗിക്കുന്നത്. എന്നാല്‍ പതഞ്ജലി പ്രപഞ്ച സത്യത്തെ അറിയാനാണ് യോഗ ശാസ്ത്രത്തെ അവതരിപ്പിച്ചതെന്ന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പറഞ്ഞു.

സ്വാമി ഗരുഡാനന്ദ, അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, യോഗാചാര്യന്‍ വി വി നാരായണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കൈതപ്രം വാസുദേവന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. പൈതൃക് സെക്രട്ടറി സുരേഷ് പ്ലാവട , തിരുവൈരാണിക്കുളം ട്രസ്റ്റ് മെമ്പര്‍ മുരളീധരന്‍, ട്രസ്റ്റ് അംഗങ്ങളായ ഡോ. രാജീവ്, ടി. മനോജ്, വി.കെ. മോഹനന്‍, എ.കെ. സനല്‍, ജി.ബി. ദിനചന്ദ്രന്‍, വി.ബി. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.