കോട്ടയം: പയ്യപ്പാടി ഗുരുദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ ശാസ്ത്രസാങ്കേതിക പ്രദര്‍ശനവും കലാസാംസ്കാരിക ഉത്സവവും 16,17 തീയതികളില്‍ നടക്കും. പരിപാടിയുടെ ഉദ്ഘാടനം 16ന് രാവിലെ 9.30ന് എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന് നിര്‍വ്വഹിക്കും. പ്രോജക്ട് എക്സിബിഷന്, പേപ്പര്‍ പ്രസന്റേഷന്, കുട്ടി എഞ്ചിനീയര്‍, ടെക് ക്വിസ്, തീംഷോ എന്നിവയ്ക്ക് പുറമേ ഐഎസ്ആര്‍ഒ, കൂടംകുളം ആണവ വൈദ്യുതി നിലയം എന്നിവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
17ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. 50ല്‍പ്പരം കോളേജുകളില്‍ നിന്നും 30ലധികം സ്കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ശാസ്ത്രസാങ്കേതിക പ്രദര്‍ശനങ്ങളില്‍ പങ്കാളികളാകും. പത്രസമ്മേളനത്തില്‍ ഡോ.ജസ്റ്റിന് ജോസ്(പ്രിന്‍സിപ്പല്‍), വി.എം.ശശി(വൈസ് ചെയര്മാന്), കെ.എന്‍.ഭരതന്, എബി.കെ.എബ്രഹാം, ആര്.കാമരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: