സമരിറ്റന്‍ സംഗമവും ഓഡിറ്റോറിയം ഉദ്ഘാടനവും

Monday 13 February 2017 10:08 pm IST

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ നിര്‍മ്മിച്ച മുത്തോലത്ത് ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പും സമരിറ്റന്‍ സംഗമവും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്ന് ഉദ്ഘാടനം ചെയ്യും. ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ ഉച്ചയ്ക്ക് 3.30ന് നടക്കുന്ന ചടങ്ങില്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷനാകും. കല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്‍കൂര്‍ കലയെന്ന സന്നദ്ധ സംഘടനയുടെ സ്ഥാപക ആനി ജോസഫിന് നാലാമത് ഗുഡ്‌സമരിറ്റന്‍ ദേശീയ അവാര്‍ഡ് സമ്മാനിക്കും. മിയാവ് രൂപത ബിഷപ്പ് മാര്‍: ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍, കെഎസ്എസ്എസ് പ്രസിഡന്റ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചിക്കാഗോ രൂപത സോഷ്യല്‍ സര്‍വ്വീസിസ് ഡയറക്ടര്‍ ഫാ. എബ്രാഹം മുത്തോലത്ത് എന്നിവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.