കുമളി: 100 ഗ്രാം ഉണക്ക കഞ്ചാവുമായി ഒരാള്‍ കുമളി എക്സൈസ് പിടിയില്‍. നിരവധി കേസുകളില്ല്
പ്രതിയായ തിരുവനന്തപുരം സ്വദേശി കോലൂര്‍ മേലെപുത്തന്‍വീട്ടില്‍ പറക്കുംതളിക ബൈജു എന്നറിയപ്പെടുന്ന ബൈജു(37) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ 39ഓളം കേസുകളിലെ പ്രതിയാണ് ഇയാള്‍.
എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ പി സിബി, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ റ്റി ചന്ദ്രന്‍കുട്ടി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അസീസ്, രാജന്, ഷിജു, സുനില്‍കുമാര്‍, സജീവ്, ബിനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: