കൊച്ചി: ലോ അക്കാദമി സമരത്തെ ബന്ധപ്പെടുത്തി സിപിഐക്കെതിരെ ഒളിയമ്പ് തൊടുത്ത് മന്ത്രി എം.എം. മണി. സിപിഐ വര്‍ഗ്ഗശത്രുക്കളുടെ ഒപ്പം നിന്ന് സമരത്തെ അനുകൂലിച്ചുവെന്ന ധ്വനി ഉയര്‍ത്തിയായിരുന്നു മണിയുടെ പ്രസംഗം.
ഉണ്ണാവ്രതക്കാര് കെട്ടിപ്പുണരുന്നത് നാം കണ്ടതാണ്. ഇവര്‍ക്ക് അക്കിടി പറ്റിയെങ്കില്‍ സ്വയം പരിശോധിക്കണം. സിപിഎം വര്‍ഗശത്രുക്കളുടെ അന്നം കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ മണി പാര്‍ട്ടിയെ വിപ്ലവം പഠിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
നക്സലുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോഴും ഇവര്‍ വിവാദം കൊണ്ടുവന്നു. അവിടെ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നെങ്കില്‍ സര്‍ക്കാരിനെതിരെ തിരിയാനും ഇക്കൂട്ടര്‍ മടിക്കില്ലെന്നും എന്‍ജിഒ യൂണിയന് ജില്ലാ സമ്മേളനത്തില്‍ മണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: