വൈദ ്യുതി ലൈനില്‍ നിന്നും തീ പടര്‍ന്ന് ലക്ഷങ്ങളുടെ തേക്കിന്‍തടി കത്തി നശിച്ചു

Monday 13 February 2017 10:12 pm IST

തൊടുപുഴ: മങ്ങാട്ടുകവലയ്ക്ക് സസ മീപം വൈദ്യുതി ലൈനില്‍ നിന്നും തീപടര്‍ന്ന് തേക്കിന്‍തടി കത്തിനശിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെ മങ്ങാട്ടുകവല ശ്രീലക്ഷ്മി ഫര്‍ണീച്ചര്‍ ഉടമ ബിജുവിന്റെ ഉടമസ്ഥതയിലുള്ള തേക്കിന്‍തടിയാണ് കത്തിനശിച്ചത്. മൂന്നര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥ. ഇവിടെ തീപൊരി കാണുന്നതായി നാട്ടുകാര്‍ അറിയിച്ചിട്ടും തിരിഞ്ഞ് നോക്കിയില്ല എന്നും ആരോപണമുണ്ട്. നാലുവരിപ്പാതയില്‍ നിന്നും പെരുമ്പിള്ളിച്ചിയ്ക്ക് പോകുന്ന വഴിയിലുള്ള ഫെമിന ഡ്രൈവിങ് പരിശീലന കേന്ദ്രത്തിന് സമീപത്തെ ഗ്രൗണ്ടില്‍ സൂക്ഷിച്ചിരുന്ന 150 വലുപ്പം കുറഞ്ഞ തേക്കിന്‍ മര തടികളാണ് കത്തിനശിച്ചത്. നാല് മാസം മുമ്പ് കൂപ്പില്‍ നിന്നും 4 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പിടിച്ചതായിരുന്നു ഉരുപ്പടി. അടുത്തിടെ ഗ്രൗണ്ടില്‍ നിന്നും മണ്ണ് എടുത്തതിനെ തുടര്‍ന്ന് ഉരുപ്പടികള്‍ റോഡിന് സമീപത്തേക്കാാ യി മാറ്റി അടുക്കിയിരുന്നു. ഇതിന് സമീപത്തായി നിന്നിരുന്ന പോസ്റ്റിന്റെ വയര്‍കത്തി തീപ്പൊരി ചാടിയാണ് തീപിടിച്ചത്. തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി മുക്കാല്‍ മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. പോസ്റ്റില്‍ നിന്നും പൊട്ടിത്തെറിയുണ്ടായതായും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെഎസ്ഇബി അധികൃതര്‍ തീ അണച്ചശേഷം മാത്രമാണ് സ്ഥലത്തെത്തിയത്. പൊട്ടിത്തെറി ഉണ്ടായിട്ടും ഇവരെത്താന്‍ വൈകിയത് ഫയര്‍ഫോഴ്‌സിനെയും വലച്ചു. വൈദ്യുതി ബന്ധം വിക്ഷേപിക്കാത്തതിനാല്‍ വെള്ളം പമ്പ് ചെയ്യുന്നതിനും തടസമായി. തീപിടുത്തത്തില്‍ മുക്കാല്‍ ശതമാനത്തോളം തടിയും കത്തി നശിച്ചിട്ടുണ്ട്. 10 ഓളം തേക്കിന്‍ തടികളുടെ ഏതാനും ചില ഭാഗങ്ങളില്‍ മാത്രമാണ് തീപടരാതിരുന്നത്. അസി.സ്റ്റേഷന്‍ മാസ്റ്റര്‍ റ്റി പി കരുണാകരപിള്ള, ലീഡിങ് ഫയര്‍മാന്‍ റ്റി ഇ അലിയാര്‍, ബിജു പി തോമസ്, ജനീഷ് കുമാര്‍, ഹരീഷ്, കെബീര്‍, മാത്യു, ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.