നേതാക്കളുടെ ചര്‍ച്ച താഴെ തട്ടില്‍ എത്തണം: കുമ്മനം

Sunday 18 June 2017 11:06 am IST

തിരുവനന്തപുരം: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ കക്ഷി നേതാക്കള്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ താഴെതട്ടില്‍ എത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനങ്ങള്‍ അറിയാത്തതിനാല്‍ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും കൊലപാതകങ്ങളും അക്രമസംഭവങ്ങളും നടക്കുന്നുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സിപിഎം ഔഓബിജെപി, ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം. പോലീസ് നിഷ്പക്ഷമായും സത്യസന്ധമായും നീതിയുക്തമായും പ്രവര്‍ത്തിക്കണം. പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാകണം. അക്രമം നടത്തുന്നത് ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള നടപടിസ്വീകരിക്കണം. എല്ലാപേര്‍ക്കും സമാധാനപരമായി സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അവസരം ഉണ്ടാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഇന്ന് കണ്ണൂരില്‍ നടക്കുന്ന സര്‍വ്വകക്ഷി യോഗത്തിന് ബിജെപി സര്‍വ്വ പിന്തുണയും നല്‍കും. അക്രമസംഭവങ്ങളിലേര്‍പ്പെട്ട നിരവധി പേരെ പിടികൂടാനുണ്ട്. ബിജെപി സംസ്ഥാന ഓഫീസിനു നേരെ ബോംബെറിഞ്ഞവരെ ഇനിയും പിടികൂടിയില്ല. പ്രതികളെ എത്രയും വേഗം പിടികൂടണം. കൊലപാതകങ്ങള്‍ക്ക് ബിജെപി എതിരാണ്. ഏഴ് മാസം കൊണ്ട് നിരവധി കൊലപാതകങ്ങളും അക്രമങ്ങളും അരങ്ങേറി. സാമൂഹിക നീതി ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.