തൃശൂര്‍: നെഹ്റു കോളേജ് ഓഫ് ഫാര്‍മസിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവിടെതന്നെ യൂണിവേഴ്സിറ്റി പരീക്ഷ നടത്തും. കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയുടെ ഒന്നാം വര്‍ഷ ബി.ഫാം സപ്ലിമെന്ററി തിയറി പരീക്ഷകള്‍ 15 മുതല്‍ നെഹ്റു കോളേജ് ഓഫ് ഫാര്‍മസിയില്‍ തന്നെ നടത്തുന്നതിന് തീരുമാനമായി.
രണ്ടാം വര്‍ഷ ബി.ഫാം പരീക്ഷയുടെ അവശേഷിക്കുന്ന ഒരു പേപ്പര്‍ മുന്‍ തീരുമാനപ്രകാരം ഇന്ന് പാലക്കാട് പ്രൈം കോളേജില്‍ തന്നെ നടത്തുന്നതാണ്. പരീക്ഷ നടത്തുന്നത് സംബന്ധിച്ച് കോളേജധികൃതര്‍ ആരോഗ്യസര്‍വകലാശാല വൈസ് ചാന്സ്ലറുടെ ചേംബറില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: