കല്‍പ്പറ്റ: വയനാട്ടില്‍ ആനക്കൊമ്പുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.പത്മനാഭന്റെ നേതൃത്വത്തില്‍ 2685 ഗ്രാം തൂക്കമുള്ള രണ്ട് ആനകൊമ്പുകളാണ് പിടികൂടിയത്.
മേപ്പാടി കാപ്പംകൊല്ലി സ്വദേശികളായ ചായില്തൊടി ജുനൈദ്,വാകേരി സവാദ്, എലപ്പുള്ളിപ്പാറ സിയാസ് അലി, നെല്ലിക്കല്‍ സുബാഷ് എന്നിവരെയാണ് വനംവകുപ്പ് ഫ്ളൈയിങ് സ്ക്വാഡ് അറസ്റ്റ്ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
കൊമ്പ് വില്‍പ്പന നടത്താന്‍ ശ്രമമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകാരാണെന്ന വ്യാജേനയായിരുന്നു വനംവകുപ്പിന്റെ നടപടി. സുബാഷിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കൊമ്പുകള്‍ മറ്റ് മൂന്നുപേര്‍ വില്‍പ്പന നടത്തുകയായിരുന്നു. 50 ലക്ഷം രൂപയായിരുന്നു വില. കല്‍പ്പറ്റ ബൈപാസ് റോഡില്‍ ഗൂഢലായില് നിന്നാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: