തിരുവില്വാമല: ജിഷ്ണു പ്രണോയിയുടെ ഘാതകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു യുവമോര്‍ച്ച പാമ്പാടി നെഹ്റു കോളേജിന് മുന്നില്‍ 24 മണിക്കൂര്‍ സത്യഗ്രഹം ആരംഭിച്ചു.
സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ആര്.ഹരിയും, ജില്ലാ അധ്യക്ഷന്‍ പി.ഗോപിനാഥുമാണ് സത്യഗ്രഹത്തിന് നേതൃത്വം നല്‍കുന്നത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് സത്യാഗ്രഹം ഉത്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.പ്രകാശ് ബാബു അധ്യക്ഷനായി.
ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബഹുജന സത്യാഗ്രഹവും തുടങ്ങി.നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സമരപന്തലില്‍ എത്തി. ആലത്തൂര്‍ എം.പി പി.കെ ബിജു സത്യാഗ്രഹം ഉത്ഘാടനം ചെയ്തു. നാദാപുരം എംഎല്‍എ ഇ.കെ വിജയന് അധ്യക്ഷനായി. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പി.പി ചാത്തു,ചേലക്കര എംഎല്‍എ യൂ.ആര് പ്രദീപ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്, ഷാഫി പറമ്പില്‍ എംഎല്‍എ, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.പ്രകാശ് ബാബു,ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര് നീലകണ്ഠന്,വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.സുമതി,തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ആര് മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: