കോട്ടയം: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി വൈക്കം, കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ ശാഖാ സന്ദര്ശനയാത്രാ പരിപാടികള്‍ നടത്തുവാന്‍ വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി കോട്ടയം ജില്ലാ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.എന്‍.ഗോപിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്ട്രട്ടറി നരിമറ്റം സദാനന്ദന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദളിത് പിന്നാക്ക പട്ടികജാതി സമൂഹത്തോടുള്ള വെല്ലുവിളികള്‍ അവസാനിപ്പിക്കുവാന്‍ അത്തരവാദിത്തപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പി.ബി.രതീഷ്, കെ.ആര്.സുധീന്ദ്രന്‍, പി.ജി.രാജന്, പി.ഉദയഭാനു, കെ.എസ്.മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: