പ്രതിഷേധ പ്രകടനം നടത്തി

Monday 13 February 2017 10:24 pm IST

കോട്ടയം: തൃശൂര്‍ ജില്ലയിലെ നെല്ലങ്കരയില്‍ മുക്കാട്ടുക്കര സ്വദേശി നിര്‍മ്മല്‍ എന്ന ബിജെപി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ കോട്ടയം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ സമ്മേളനം ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ എതിരാളിയെ ശാരീരികമായി ഇല്ലാതാക്കുന്ന സിപിഎം നയം തിരുത്തിയില്ലെങ്കില്‍ സിപിഎമ്മിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എം.എസ്.മനു, രാജീവ്, കെ.പി.ഭവനേശ്, വി.പി.മുകേഷ്, അഖില്‍ രവീന്ദ്രന്‍, ലാല്‍ കൃഷ്ണ, നന്ദകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.