കൂരോപ്പട : സാംസ്കാരിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്ര നിര്‍മാണത്തിന്ന് പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ ബാലഗോകുല പ്രവര്‍ത്തനം അനിവാര്യമാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് അഭിപ്രായപ്പെട്ടു. ഏപ്രില്‍ ഒന്നുമുതല്‍ ആറുവരെ ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന സംസ്ഥാന ബാലമിത്ര ശില്പശാലയുടെ സ്വാഗതസംഘരൂപീകരണ യോഗം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലഗോകുലം മേഖല ഉപാധ്യക്ഷന്‍ വി എസ് മധുസൂദനന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാലഗോകുലം സംസ്ഥാന പൊതു കാര്യദര്‍ശി ആര്. പ്രസന്നകുമാര്‍ കടമ്മനിട്ട മുഖ്യപ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി കെ.എന്‍. സജികുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി , രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് ജി സജീവ് , സേവാ പ്രമുഖ് ആര് രാജേഷ്, ബാലഗോകുലം മേഖലകാര്യദര്ശി എം.വി. ബിജു, സംഘടനാ കാര്യദര്‍ശി കെ.ജി. രഞ്ജിത്ത്, ജില്ലാ കാര്യദര്‍ശി പ്രതീഷ് മോഹന്‍, കാര്‍ട്ടൂണിസ്റ്റ് പ്രസന്നന് ആനിക്കാട് , ഡോക്ടര്‍ എന്‍. ഉണ്ണികൃഷ്ണന്, എം. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു
സ്വാഗതസംഘം ഭാരവാഹികളായി പ്രസന്നന് ആനിക്കാട് ( അദ്ധ്യക്ഷന്‍ ), ഡോക്ടര്‍ എന്‍ ഉണ്ണികൃഷ്ണന് (വര്‍ക്കിംഗ് പ്രസിഡന്റ് ) , എം അരുണ്‍ ( ജനറല്‍ സെക്രട്ടറി ),കെ ജി രഞ്ജിത് ( ജനറല്‍ കണ്‍വീനര്‍ ) , വി സ് മധുസൂദനന് ( ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: