പാലാ: കരൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 18, 19, 20 തീയതികളില്‍ നടക്കും. 18ന് രാവിലെ മഹാഗണപതി ഹോമം, വിഷ്ണുപൂജ, മൃത്യുഞ്ജയ ഹോമം, വൈകിട്ട് ദീപാരാധന, കളമെഴുത്തുംപാട്ട്, കേളി, കളംകണ്ട് തൊഴല്‍ എന്നിവ നടക്കും. 7.30ന് ഗാനസന്ധ്യ.
19ന് വൈകിട്ട് 5ന് മുണ്ടുപാലം ജംങ്ഷനില്‍ സമൂഹപ്പറ. കൊട്ടക്കാവടി, താലപ്പൊലി, ചെണ്ടമേളം, പഞ്ചവാദ്യം അകമ്പടിയോടെ എഴുന്നള്ളത്ത്. 20ന് രാവിലെ 5ന് അഷ്ടദ്രവ്യഗണപതിഹോമം, 9.30ന് ഉച്ചപൂജ, 12ന് സര്പ്പത്തിന് നൂറുംപാലും, 11.30 മുതല്‍ പ്രസാദമൂട്ട്, വൈകിട്ട് 6ന് സോപാനസംഗീതം തുടര്‍ന്ന് കളമെഴുത്തുംപാട്ടും, കളംകണ്ട് തൊഴല്‍, ഗരുതി, രാത്രി 9.30ന് ഗാനമേള.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. എസ്. അഭിജിത്ത്, റ്റി.ഡി. ബിജു തെരുവുംകുന്നേല്‍, അരുണ്‍ രഘു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: