മുണ്ടക്കയം: എകെസിഎച്ച്എംഎസ് താലൂക്ക് യൂണിയന്റെയും തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ജീവിതശൈലി രോഗനിര്‍ണ്ണയവും നടത്തി.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതിയംഗം ബി. ജയചന്ദ്രന്, എകെസിഎച്ച്എംഎസ് യൂണിയന് പ്രസിഡന്റ് കുഞ്ഞുമോന് ജി. വെണ്മാന്തറ അദ്ധ്യക്ഷത വഹിച്ചു. വൃക്കരോഗ ചികിത്സയ്ക്ക് വിധേയനായ മനോജിന്റെ ചികിത്സാ സഹായനിധി സമാഹരണത്തിന് നേതൃത്വം നല്കിയ സോണി തോമസിനെയും ഭാരവാഹികളെയും യോഗത്തില്‍ ആദരിച്ചു.
പഞ്ചായത്തംഗം സൂസമ്മ മാത്യു, ചെയര്മാന് സുനില്‍ ടി.രാജ്, രാജീവ് അലക്സാണ്ടര്‍, കെ.പി രാജന്, കെ.കെ സിജു, പി.ഡി ദിലീപന്, പി.ടി ഷൈനി, ഓമന ദിവാകരന്, വി.ജെ രാജു, കെ.കെ മണി, പി.കെ പ്രേമന്, കെ.കെ സന്തോഷ്, കെ.കെ സജീ , കെ.കെ ഷംസുദീന്‍, കെ.ആര് സോമന് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗം മേധാവി ഡോ.സിജു തോമസ് ക്യാമ്പിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: