വാഴൂര്‍: കര്‍ഷകരുടെ കാര്‍ഷിക ഉല്പന്നങ്ങള്ക്ക് പരമാവധി വില ലഭ്യമാക്കുന്നതിനും, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടി കറുകച്ചാല്‍ ഗ്രാമപഞ്ചായത്തിന്റേയും, കൃഷിഭവന്റേയും, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റേയും സഹകരണത്തോടെ നേരങ്ങാടി കാര്‍ഷിക ലേലവിപണി കറുകച്ചാലില്‍ പ്രവര്‍ത്തനമാരംഭിച്ചു.
കറുകച്ചാല്‍ കാര്ഷികലേല വിപണിയുടെ ഉദ്ഘാടനം ഡോ.എന്‍.ജയരാജ് എംഎല്‍എ നിര്‍വ്വഹിച്ചു .കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലന് നായര്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: