ചുറ്റുമതില്‍ നിര്‍മ്മാണത്തിന്റെ പേരില്‍ മൃതദേഹങ്ങളോട് ക്രൂരത

Sunday 18 June 2017 6:00 pm IST

ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയപ്പോള്‍ പുറത്ത് വന്ന മൃതദേഹഭാഗങ്ങള്‍

മറയൂര്‍(ഇടുക്കി): ചുറ്റുമതില്‍ നിര്‍മ്മാണത്തിന്റെ പേരില്‍ മൃതദേഹങ്ങള്‍ ജെസിബികൊണ്ട് തോണ്ടിയെടുത്തു. ചില മൃതദേഹങ്ങള്‍ മുറിഞ്ഞു. ചിലവയുടെ ആന്തരാവയവങ്ങള്‍ പുറത്തുചാടി. മറയൂര്‍ ബാബു നഗറിലെ പൊതുശ്മശാനത്തില്‍ ഇന്നലെ ഉച്ചയോടെയാണ് മൃതദേഹങ്ങളോട് ക്രൂരത കാട്ടിയത്.

ശ്മശാനത്തിന് ചുറ്റുമതില്‍ നിര്‍മ്മിക്കാന്‍ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയപ്പോഴാണ് സംസ്‌ക്കരിച്ച മൃതദേഹങ്ങള്‍ പുറത്തുവന്നത്. രോഷാകുലരായി ജനങ്ങള്‍ സംഘടിച്ചതോടെ ജെസിബി ഓപ്പറേറ്റര്‍ മുങ്ങി. സംഘര്‍ഷത്തിന്റെ വക്കോളം കാര്യങ്ങളെത്തിയപ്പോള്‍ മറയൂര്‍ എസ്. ഐ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ബിജെപി അടക്കമുള്ള സംഘടന പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി.

മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെത്തി. മൃതദേഹത്തെ അപമാനിച്ച സംഭവത്തില്‍ കോണ്‍ട്രാക്ടര്‍ പുന്നൂസ്, സൂപ്പര്‍വൈസര്‍ ശിവന്‍, ജെസിബി ഓപ്പറേറ്ററായ കണ്ടാലറിയാവുന്നയാള്‍ എന്നിങ്ങനെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.