അന്നം മുട്ടിക്കുന്ന സംസ്ഥാന സര്‍ക്കാറിന് താക്കീതായി യുവമോര്‍ച്ച മാര്‍ച്ച്

Sunday 18 June 2017 6:20 pm IST

കോഴിക്കോട്: ജനങ്ങളുടെ അന്നംമുട്ടിക്കുന്ന സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച സിവില്‍ സപ്ലൈസ് ഓഫീസ് മാര്‍ച്ചുകള്‍. കേന്ദ്രം നല്‍കിയ അരി തരൂ.. എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി നടത്തിയ മാര്‍ച്ചിന്റെ ഭാഗമായി ജില്ലയില്‍ സിവില്‍ സ്റ്റേഷന്‍, താമരശ്ശേരി, വടകര എന്നിവിടങ്ങളിലെ സിവില്‍ സപ്ലൈസ് ഓഫീസു കളിലേക്ക് മാര്‍ച്ച് നടത്തി. കേന്ദ്രത്തില്‍ നിന്നും ലഭിച്ച അരി വിതരണം ചെയ്യുക, അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തി മുന്‍ഗ ണനാ ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കുക, പുതുക്കിയ റേഷന്‍ കാര്‍ഡ് ഉടന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുമുന്ന യിച്ചായിരുന്നു മാര്‍ച്ച്. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ സിവില്‍ സപ്ലൈസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡണ്ട് പ്രബീഷ് മാറാട് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ടി. നിവേദ് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്എം. രാകേഷ്, ജില്ലാ സെക്രട്ടറി എന്‍.പി. മഞ്ജുഷ, എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് ആര്‍. ബിനീഷ്, ജനറല്‍ സെക്രട്ടറി വിഷ്ണു മോഹന്‍ എന്നിവര്‍ സംസാരിച്ചു. രോഹിത്, വിജയ് എന്നിവര്‍ നേതൃത്വം നല്‍കി. എരഞ്ഞിപ്പാലം പിഎച്ച്ഡി റോഡില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ഗേറ്റ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. താമരശ്ശേരി സിവില്‍ സപ്ലൈസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡന്റ് ബബീഷ് ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ഷാന്‍ കട്ടിപ്പാറ, യുവമോര്‍ച്ച ജില്ലാസെക്രട്ടറി സാലു ഇരഞ്ഞിയില്‍, വാസുദേവന്‍ നമ്പൂതിരി, പ്രബീഷ് നിജു, ബിജേഷ് എന്നിവര്‍ സംസാരിച്ചു. എ.കെ. ബവീഷ് സ്വാഗതവും സജീവന്‍ നന്ദിയും പറഞ്ഞു. വടകര സിവില്‍ സപ്ലൈസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി ബി. ദിപിന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് സിനൂപ് രാജ്, ജില്ല സെക്രട്ടറി എം.കെ. അനീഷ്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എം.സി. അശോകന്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് രഗിലേഷ്, കെ. രജിത്, നിധിന്‍, സ്വരൂഹ്, പ്രദിഷ്, പ്രഭീത് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.