കാഞ്ഞിരപ്പള്ളി: റേഷനരി വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സപ്ലൈ ഓഫീസര്‍ക്ക് അരി നല്‍കിയാണ് യുവമോര്‍ച്ച പ്രതിഷേധം അറിയിച്ചത്.
യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു എസ്. നായര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ട്രഷറര്‍ കെ.ജി.കണ്ണന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുവമോര്‍ച്ച ജന.സെക്രട്ടറി ജയരാജ് സി.ജെ., ജില്ലാ ട്രഷറര്‍ സന്ദീപ് ജെ., ജില്ലാ സെക്രട്ടറി ഗണേശന്, ജില്ലാ കമ്മറ്റിയംഗം രാജ്മോഹന്‍, സെഫി ജോര്‍ജ്ജ്, രഞ്ജിത്ത്, ബിജെപി സംസ്ഥാന സമിതിയംഗം നോബിള്‍ മാത്യു, മണ്ഡലം ജന. സെക്രട്ടറിമാരായ ടി.ബി. ബിനു, മിഥുല്‍ എസ്. തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: