വാര്‍ഷികം ആഘോഷിച്ചു

Monday 13 February 2017 10:42 pm IST

പാലാ: കോട്ടയത്തെ എഡ്യുക്കേഷണല്‍ ഹബ്ബാക്കി മാറ്റുമെന്ന് ജോസ് കെ. മാണി എംപി. പുലിയന്നൂര്‍ ഗായത്രി സ്‌കൂളിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സ്‌കൂള്‍ ചെയര്‍മാന്‍ ത്രിവിക്രമന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ വി. ഉണ്ണികൃഷ്ണന്‍, പ്രോഗ്രാം കണ്‍വീനര്‍ രാധാകൃഷ്ണകുറുപ്പ്, മുത്തോലി ഗ്രാമപഞ്ചായത്തംഗം ലിസി തോമസ്, അഡ്വ. രാജേഷ് പല്ലാട്ട്, സുജ ആന്റണി, ലയോണി ജോഷി, ജാന്‍സമ്മ ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീകല വെട്ടുൂര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം സിനി ആര്‍ട്ടിസ്റ്റ് മീനാക്ഷി നിര്‍വ്വഹിച്ചു. പാറത്തോട്: ഗ്രേസി മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ വാര്‍ഷികാഘോഷം നടന്നു. സ്‌കൂള്‍ മാനേജര്‍ എം.എസ്. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. റിച്ചാര്‍ഡ് ഹെ എംപി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍ഡോവ്‌മെന്റ് വിതരണം പി.സി. ജോര്‍ജ്ജ് എംഎല്‍എ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് വി. സൈനം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ താരം നിഖില്‍ സുധിലാലിനെ ഹൈറേഞ്ച്് എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി ഡോമിനിക്, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ടീച്ചര്‍, പഞ്ചായത്തംഗങ്ങളായ കെ.പി. സുജീലന്‍, വര്‍ഗീസ് കൊച്ചുകുന്നേല്‍, എസ്എന്‍ഡിപി യൂണിയന്‍ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകടിയേല്‍, എം.പി. അനീഷ്, എം.ആര്‍. ഷാജി മങ്കുഴിയില്‍, കെ.ആര്‍. സാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.