തിരുവനന്തപുരം : ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ മാര്‍ച്ചുമാസത്തില്‍ നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ട്രസ്റ്റാഫീസില് നേരിട്ടുള്ള കുത്തിയോട്ട രജിസ്ട്രേഷന് ഈ മാസം 28 ന് രാത്രി 8 ന് അവസാനിക്കും. ഓണ്‍ലൈന്‍ മുഖാന്തിരമുള്ള രജിസ്ട്രേഷന് മാര്‍ച്ച് ഒന്നിന് വൈകുന്നേരം 5 മണിയോടെ അവസാനിക്കുന്നതുമാണ്. ട്രസ്റ്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 7,000 രൂപയും, കുട്ടിയുടെ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും നല്‍കേണ്ടതും, ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതിന് 7,150 രൂപയും കുട്ടിയുടെ ഒരു ഫോട്ടോ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതുമാണ്. വിശദവിവരങ്ങള്‍ക്ക് ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ ംംം. മേtuസമഹ.ീൃഴ സന്ദര്‍ശിക്കുകയോ 2463130, 2456456 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: