കുട്ടനാട്: കുടിവെള്ളക്ഷാമം രൂക്ഷമായ കാവാലം ഗ്രാമപഞ്ചായത്തില്‍ വാഹനങ്ങളില്‍ വെള്ളമെത്തിക്കുന്നതിനുള്ള നടപടികള്‍ വൈകുന്നു. വള്ളങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിനായുള്ള ടെന്‍ഡര്‍ നടപടികളാണ് ഇനിയും പൂര്‍ത്തിയാകാത്തത്. കുട്ടനാട്ടിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞദിവസം നടന്നപ്പോള്‍ കാവാലത്ത് ഈ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ടെന്‍ഡറില്‍ പങ്കെടുക്കാതിരുന്നതാണ് പ്രതിസന്ധിക്കു കാരണമായത്.
കഴിഞ്ഞവര്‍ഷം കുടിവെള്ള വിതരണം നടത്തിയതിന്റെ വേതനം പൂര്‍ണമായും കിട്ടാത്തതും, കുറഞ്ഞ വള്ളക്കൂലിയും മൂലമാണ് തൊഴിലാളികള്‍ ടെന്‍ഡര്‍ നടപടികളില്‍ നിന്നും അകന്നു നിന്നത്. കഴിഞ്ഞ പത്തിലേറെ വര്‍ഷങ്ങളായി വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ച കാവാലം ഗ്രാമപഞ്ചായത്തില്‍ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമാവശ്യമായ വെള്ളം വിലയ്ക്കു വാങ്ങുകയാണ്.
റോഡു സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളില്‍ മാത്രമാണ് വള്ളത്തില്‍ വെള്ളമെത്തിക്കുന്നത്. വരള്‍ച്ച ശക്തമായതോടെ ഇത്തരം പ്രദേശങ്ങളിലുള്ളവര്‍ക്കു പ്രാഥമികാവശ്യങ്ങള്‍ക്കുപോലും വെള്ളമില്ലാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: