പിലാത്തറ: പ്ലാസ്റ്റിക്കിനെ ഉപേക്ഷിക്കൂ.. പ്രകൃതിയെ രക്ഷിക്കൂ എന്ന സന്ദേശവുമായി വയോജന കൂട്ടായ്മ. ഏഴിലോട് സീനിയര്‍ സിറ്റിസണ്‍സ് ഫോറമാണ് പ്ലാസ്റ്റിക് വിമുക്ത കുടുംബം എന്ന പദ്ധതിയുമായി രംഗത്തിറങ്ങിയത്. മുഴവന്‍ അംഗങ്ങള്‍ക്കുമുള്ള തുണി സഞ്ചികളുടെ വിതരണം വെദിരമന വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി.ഭാസ്കരന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ ടി.വി.ജി.മാരാര്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.കെ.ശ്രീധരന് നമ്പ്യാര്‍, പി.വി.സതീദേവി, വൈ.വി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: