പാപ്പിനിശ്ശേരി: സിപിഎം സംഘം കൊലപ്പെടുത്തിയ അരോളി ആസാദ് നഗര്‍ കോളനിയിലെ സ്വര്‍ഗീയ സുജിത്തിന്റെ ഒന്നാം ബലിദാന ദിനാചരണം ഇന്ന്. സുജിത്തിനെ അരോളിയിലെ വീട്ടില്‍ നിന്ന് വലിച്ചിറക്കി അടിച്ച് കൊല്ലുകയായിരുന്നു. അക്രമത്തില്‍ സുജിത്തിന്റെ രക്ഷിതാക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ബലിദാന്‍ ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 7 മണിക്ക് സുജിത്തിന്റെ വീട്ടില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് പാപ്പിനിശ്ശേരി രാജരാജന് ഹാളില്‍ നടക്കുന്ന അനുസ്മരണ സാംഘിക്കില്‍ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സഹപ്രചാര്‍ പ്രമുഖ് ഡോ.എന്‍.ആര്.മധു പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: