തലശ്ശേരി: കാവുംഭാഗം ദീനദയാല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഭാസ്കര്‍ റാവു സ്മാരക മന്ദിരത്തിന്റെ വാര്‍ഷികാഘോഷ സമാപനം 25 ന് നടക്കും. സമാപന പരിപാടിയോടനുബന്ധിച്ച് അനുമോദന സഭയും സമ്മാനദാനവും നടക്കും. ചടങ്ങില്‍ പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപി വിശിഷ്ടാതിഥിയായി പങ്കെടുക്കും. രാത്രി 7.30 ന് നൃത്തനൃത്യങ്ങളും 8.30 ന് സംഗീത നിശയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: