എബിവിപിയുടെ കൊടിമരം നശിപ്പിച്ചു

Tuesday 14 February 2017 8:54 pm IST

മങ്കര: അമ്മിണി എഞ്ചിനിയറിംഗ് കോളേജില്‍ എബിവിപിയുടെ കൊടിമരം എസ്എഫ്‌ഐക്കാര്‍ നശിപ്പിച്ചു. കോളേജില്‍ അടുത്തിടെയാണ് എബിവിപി യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്.കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കൊടിമരം സ്ഥാപിച്ചത്. എബിവിപിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുകയും നിരവധി വിദ്യാര്‍ത്ഥികള്‍ സംഘടനയുടെ പിന്നില്‍ അണിനിരന്നതുമാണ് എസ്എഫ്‌ഐക്കാരെ പ്രകോപിപ്പിച്ചത്. കോളേജിന് മുന്‍വശത്ത് സ്ഥാപിച്ചിരുന്ന കെഎസ്‌യുവിന്റെയും എംഎസ്എഫിന്റെയും കൊടിമരങ്ങളും നശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.