ബിഎംഎസ് കളക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും 21ന്

Tuesday 14 February 2017 9:16 pm IST

ആലപ്പുഴ: മോട്ടോര്‍ വാഹന രംഗത്ത് അടിക്കടിയുണ്ടാവുന്ന ടാക്‌സ് വര്‍ദ്ധനവ്, ഇന്ധനവര്‍ദ്ധനവ്, നിത്യോപയോഗ സാധന വില വര്‍ദ്ധനവ് ഇവ മൂലം തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടുക, തൊഴിലാളി ക്ഷേമനിധി മിനിമം പെന്‍ഷന്‍ 3,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 21ന് കളക്‌ട്രേറ്റുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ 10.30ന് ആലപ്പുഴ നഗരചത്വരത്തില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ മുഖ്യാപ്രഭാഷണം നടത്തും. ജില്ലാ മോട്ടോര്‍ ആന്റ് എഞ്ചിനീയറിങ് മസ്ദൂര്‍ സംഘം ജന. സെക്രട്ടറി അനിയ് സ്വാമിച്ചിറ സ്വാഗതം പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.