സി-ഡിറ്റില്‍ പരിശീലനം

Tuesday 14 February 2017 9:25 pm IST

കല്‍പ്പറ്റ:പട്ടികജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീയില്‍ സോഫ്റ്റ്‌സ്‌കില്‍ വികസന പരിശീലനത്തിനായി 20നൂം 26നും മദ്ധ്യേ പ്രായമുള്ള പട്ടികജാതിക്കാര്‍ക്ക് ഫെബ്രുവരി 21 വരെ അപേക്ഷിക്കാം.  മൂന്ന് മാസമാണ് പരിശീലന കാലയളവ്.  വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സൈബര്‍ശ്രീ, സി.ഡിറ്റ്, പൂര്‍ണ്ണിമ, ടി.സി.81/2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട്.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷനല്‍കാം. വിവരങ്ങള്‍ക്ക് , 0471 2323949