ഏകദിന ശില്പശാല

Tuesday 14 February 2017 9:26 pm IST

കല്‍പ്പറ്റ:കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 16ന് രാവിലെ 9 മുതല്‍ 1 വരെ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ശില്‍പശാല നടത്തും.  ചെറിയ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമത്തിലുള്ള സ്വയംതൊഴില്‍ പദ്ധതി തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സംരംഭകത്വ പരിശീലനവും വ്യവസ്ഥകള്‍ക്ക് വിധേയമായി സ്വയംതൊഴില്‍ വായ്പയും നല്‍കും. ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും ജില്ലാ മാനേജര്‍ പി.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിക്കും.  തുടര്‍ന്ന് ജില്ലയില്‍ താഴ്ന്നവരുമാനക്കാരായ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്ലസ്ടുവിന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ 21 വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തും.