34 പോലീസുകാര്‍ക്ക് സ്ഥലം മാറ്റം

Tuesday 14 February 2017 9:47 pm IST

ഇടുക്കി: ജില്ലയില്‍ വീണ്ടും പോലീസുകാര്‍ക്ക്   സ്ഥാന ചലനം. ഇന്നലെ 34 പോലീസുകാരെ സ്ഥലം മാറ്റിക്കൊണ്ട് ജില്ലാ പോലീസ് സൂപ്രണ്ട് ഉത്തരവിറക്കി. പീരുമേട് സ്റ്റേഷനിലെ അഷറഫ്,  മുല്ലപ്പെരിയാറിലെ നൗഷാദ്,വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ അന്‍വര്‍ സലിം എന്നിവരെ പെരുവന്താനത്തേയ്ക്ക് മാറ്റി.കുമളി സ്‌റ്റേഷിലെ ഷിബു, അബിമോന്‍ എന്നിവരെ പീരുമേട്, പെരുവന്താനം എന്നീ സ്റ്റേഷനുകളിലേയ്ക്കും മാറ്റി. കുമളിയിലെ രാധാകൃഷ്ണപിള്ളയെ വണ്ടിപ്പെരിയാറിലേക്കാണ് മാറ്റിയത്. വണ്ടിപ്പെരിയാറില്‍ നിന്നും സന്തോഷിനെ കുമളിയിലേക്ക് മാറ്റി. ഉപ്പുതറിയിലെ രാജേഷ്, ഷാജി, ദിജു എന്നിവരെ കുമളി, കട്ടപ്പന സ്റ്റേഷനുകളിലേയ്ക്ക് മാറ്റി. കട്ടപ്പനയിലെ ജേക്കബ് കുരുവിളയെ ഉപ്പുതറയിലേക്ക് മാറ്റി. മുല്ലപ്പെരിയാറിലെ തോമസ്, ഷിനാസ് എന്നിവരെ ഉപ്പുതറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലേയ്ക്ക് മാറ്റി. കുമളി ടൂറിസത്തിലെ ലിജോയെ മുരിക്കാശേരിയിലേക്ക് മാറ്റി. നെടുങ്കണ്ടത്തെ റെജി ജോസഫിനെ ശാന്തന്‍പാറയിലേക്ക് മാറ്റി. മുല്ലപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലെ ജോബി തോമസിനെ ശാന്തന്‍പാറയിലേക്ക് മാറ്റി. ശാന്തന്‍പാറ സ്റ്റേഷനിലെ ഷുബര്‍ട്ട് ശേഖറിനെ രാജാക്കാട്ടേയ്ക്കും കട്ടപ്പനയില്‍ നിന്ന് നൗഷാദ്, ജോഷി, റെജി ജോസഫ് എന്നിവരെ വണ്ടന്‍മേട്, കട്ടപ്പന ട്രാഫിക് എന്നിവിടങ്ങളിലേയ്ക്കുമാണ് മാറ്റിയത്. ശാന്തന്‍പാറയില്‍ നിന്ന് സതീഷ്, അനില്‍കുമാര്‍ എന്നിവരെ മുരിക്കാശേരി, ഉപ്പുതറ എന്നിടങ്ങിളിലേയ്ക്ക് മാറ്റി. വാഗമണ്‍ സ്റ്റേഷനിലെ തോമസിനെ കാഞ്ഞാറിലേയ്ക്കും കരിങ്കുന്നം സ്റ്റേഷനിലെ ഐസക്കിനെ വാഗമണ്ണിലേക്കും മാറ്റി. തൊടുപുഴയില്‍ നിന്നും രാജേഷിനെ കരിങ്കുന്നത്തേയ്ക്കും കരിമണ്ണൂരില്‍ നിന്നും സുധീഷിനെ തൊടുപുഴയിലേക്കും മാറ്റി. മൂന്നാറിലെ ശശിയെ കാളിയാറിലേക്കും തൊടുപുഴയില്‍ നിന്ന് അജി. കെ.പിയെ മുട്ടത്തേയ്ക്കും മാറ്റി. തൊടുപുഴ ട്രാഫിക്ക് സ്റ്റേഷനിലെ നാസറിനെ തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തൊടുപുഴ സ്റ്റേഷനിലെ ഇബ്രാഹിമിനെ ട്രാഫിക്കിലേക്കും കഞ്ഞിക്കുഴിയില്‍ നിന്ന് സാജുവിനെ ഇടുക്കിയിലേക്കും മാറ്റി. കാളിയാറില്‍ നിന്ന് മധുധരന്‍ പിള്ളയെയും ജയസേനനെയും  കണ്‍ട്രോള്‍ റൂമിലേയ്ക്ക് മാറ്റി.കഞ്ഞിക്കുഴിയില്‍ നിന്ന് സണ്ണിയെ കാളിയാറിലേക്ക് മാറ്റി. സിപിഎം നിശ്ചയപ്രകാരമാണ് പോലീസുകാരെ സ്ഥലംമാറ്റിയിരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ജൂലൈയില്‍ പോലീസ് അസോസിയേഷനിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇടത് അനുകൂലികളായ പോലീസുകാര്‍ക്ക് ഭരണം പിടിക്കാനാണ് ഇത്തരം സ്ഥലംമാറ്റങ്ങളെന്ന ആക്ഷേപം ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.