ചങ്ങനാശേരി: എസ്ബി കോളജിലെ എംബിഎ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നാളെയും വെള്ളിയാഴ്ചയും ദേശീയ സെമിനാര്‍ നടക്കും. നാളെ രാവിലെ പത്തിന് കെഎസ്ഐഡിസി ചെയര്മാന് ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഉദ്ഘാടനം നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ.ടോമി പടിഞ്ഞാറേവീട്ടില്‍ അധ്യക്ഷത വഹിക്കും.
ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ മാത്യൂസ്, വകുപ്പ് മേധാവി ഡോ. സിബി ജോസഫ്, ഫാക്കല്‍റ്റി കോര്‍ഡിനേറ്റര്‍ ഡോ. മാത്യുജോസഫ്, പ്രഫ. മോറിസ് ജെ പീറ്റര്‍ എന്നിവര്‍ പ്രസംഗിക്കും. ആന്റണി തോമസ്, ബിജുവര്‍ഗീസ്, പ്രീതി നമ്പ്യാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 17ന് കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: