പോത്തന്‍കോട് : ടെക്നോപാര്‍ക്ക് ജീവനക്കാരന് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ മര്‍ദ്ദനം. അയിരൂപ്പാറ പാറയം വീട്ടില്‍ എസ്. വിഷ്ണു (24) വിനാണ് കണ്ടക്ടറിന്റെ മര്‍ദ്ദനമേറ്റത്. വിഷ്ണു നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ 8.30 ന് വീട്ടില്‍ പോകുന്നതിനായി കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രചെയ്യവെയാണ് മര്‍ദ്ദിക്കപ്പെട്ടത്. യാതൊരു പ്രകോപനവും ഉണ്ടാകാതെയാണ് മര്‍ദ്ദിച്ചത്. ടിക്കറ്റെടുക്കാന്‍ വൈകിയെന്നാരോപിച്ച് വിഷ്ണുവിന്റെ കയ്യില്‍ നിന്ന് 100 രൂപ വാങ്ങിയ ശേഷം അസഭ്യവാക്കുകള്‍ പറഞ്ഞ് കണ്ടക്ടര്‍ മര്‍ദ്ദിക്കുകയായിരുന്നത്രെ. കൂടാതെ വിഷ്ണുവിനെ അയിരൂപ്പാറയ്ക്ക് സമീപം ബാലന്‍സ് നല്‍കാതെ ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തുവത്രെ. തുടര്‍ന്ന് നാട്ടുകാര്‍ വിഷ്ണുവിനെ കന്യാകുളങ്ങര ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ചു. പോത്തന്‍കോട് പോലീസിലും സ്റ്റേഷന് മാസ്റ്റര്‍ക്കും മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കും വിഷ്ണു പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: