ചുമതലയേറ്റു

Tuesday 14 February 2017 10:28 pm IST

കോട്ടയം: ബാംഗ്‌ളൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചേഞ്ചസിലെ രാമകൃഷ്ണ ഹെഗ്‌ഡേ ചെയര്‍ പ്രൊഫസറായി ഡോ. ജോസ് ചാത്തുകുളം ചുമതലയേറ്റു. വിവിധ രാജ്യങ്ങളിലെ വികേന്ദ്രീകൃത ആസൂത്രണ പഠനഗവേഷണങ്ങള്‍ക്കാണ് ചെയര്‍ രൂപീകരിച്ചത്. കോട്ടയം, സെന്റര്‍ ഫോര്‍ റൂറല്‍ മാനേജ്‌മെന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ജനകീയാസൂത്രണ കാലയളവില്‍ ജില്ലാ ആസൂത്രണസമിതി വൈസ് ചെയര്‍മാനായിരുന്നു. ദക്ഷിണ സുഡാനിലെ വികേന്ദ്രീകൃതാസൂത്രണ സാദ്ധ്യതാ പഠനങ്ങള്‍ക്കായി ഐക്യരാഷ്ട്രസഭ നിയോഗിച്ച അദ്ദേഹം പഞ്ചായത്ത് രാജ്, റൂറല്‍ ഡവലപ്പ്‌മെന്റ് മന്ത്രാലയങ്ങള്‍, ഗംഗാ ശുദ്ധീകരണത്തിനായുള്ള നമാമിഗംഗേ പദ്ധതി എന്നിവയുടെ മാര്‍ഗ നിര്‍ദ്ദേശകന്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ചുവരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.