തിരുവനന്തപുരം: കേന്ദ്രശാസ്ത്രസാങ്കേതികവകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍മെഡിക്കല്‍ സയന്‍സസ് ആന്റ്ടെക്നോളജിയുടെ നാലാമത് ജി. പാര്‍ഥസാരഥി പ്രഭാഷണം 17 ന് വെള്ളിയാഴ്ച ടാറ്റാടെക്നോളജീസ് ലിമിറ്റഡ്, എയര്‍ഏഷ്യ (ഇന്ത്യ) ലിമിറ്റഡ്, ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയര്‍മാനായ സുബ്രമണ്യന്‍ രാമദുരൈ നിര്‍വഹിക്കും.
1996 മുതല്‍ 2009 വരെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും 2009 മുതല്‍ 2014 വരെവൈസ്ചെയര്മാനുമായിരുന്നു രാമദുരൈ. ടാറ്റാഗ്രൂപ്പിന്റെ സോഷ്യല്‍ റെസ്പോണ്സിബിലിറ്റി സ്കില്‍ ഡവലപ്പ്മെന്റ് വിഭാഗത്തിന്റെ ഉപദേശകസമിതിയായ ടാറ്റാ സ്ട്രൈവിന്റെ ഇപ്പോഴത്തെ ചെയര്മാനാണിദ്ദേഹം. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, ഏഷ്യന്‍ പെയ്ന്റ്സ് ലിമിറ്റഡ്, പിരമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്തുടങ്ങിയ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടര്‍ സ്ഥാനവും വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: