വരണ്ടുണങ്ങി പരൂര്‍ കോള്‍പടവിലെ പാടശേഖരങ്ങള്‍ 30 ഏക്കര്‍ കൃഷി വെള്ളമില്ലാതെ നശിക്കുന്നു

Tuesday 14 February 2017 10:39 pm IST

പുന്നയൂര്‍ക്കുളം: ബണ്ട് പൊട്ടി കൃഷി നാശം സംഭവിച്ച പരൂര്‍ പടവ് പാടശേഖരങ്ങള്‍ വെള്ളം ഇല്ലാതെ വരണ്ട് ഉണങ്ങുന്നു. ഉപ്പുങ്ങല്‍ പാലിയേക്കല്‍ ഭാഗത്തുള്ള പാടശേഖരങ്ങളാണ് ഉണങ്ങിയിട്ടുള്ളത്, ബണ്ട് പൊട്ടിയതിനു ശേഷം വിത്ത് ഇറക്കിയ നാല് ഏക്കര്‍ കൃഷി പൂര്‍ണ്ണമായും നശിച്ചുപോയി.നടീല്‍ കഴിഞ്ഞ രണ്ട് ആഴ്ച്ച എത്തിയ വിളകളും നശിച്ചുകൊണ്ടിരിക്കുകയാണ് 30 ഏക്കറോളം ഈ ഭാഗത്ത് കൃഷി ഉണ്ട്. ബണ്ട് പൊട്ടി വെള്ളം കയറിയ ഭാഗങ്ങളിലുള്ള വെള്ളം രണ്ട് ആഴ്ച്ച മുന്‍പാണ് വറ്റിച്ചു കഴിഞ്ഞത് അതിനുശേഷം പാടശേഖരങ്ങളിലേക്ക് വെള്ളം തിരിച്ചടിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പടവ് കമ്മറ്റിയുടേ അനാസ്ഥയാണ് കൃഷി നശിക്കാന്‍ കാരണമായതെന്നാണ് ഈ ഭാഗത്തെ കര്‍ഷകര്‍ പറയുത്. ബണ്ട് പൊട്ടി വെള്ളം തിരച്ച് അടിച്ചപ്പോള്‍ ഒരു മാസം മുന്‍പ് നാടീല്‍ കഴിഞ്ഞ ഭാഗങ്ങളിലെ കൃഷി വീണ്ടെടുക്കാന്‍ സാധിച്ചിരുന്നു. കൃഷിയോഗ്യമായ ബാക്കിയുള്ള 350 ഏക്കറില്‍ കൃഷി ഇറക്കാനാണ് കര്‍ഷക സമിതി തീരുമാനിച്ചത്. വെള്ളം കയറിയ ഭാഗങ്ങളില്‍ അടിഞ്ഞുകൂടിയ ചണ്ടി നീക്കം ചെയ്യാന്‍ ചിലവ് ഏറിയതോടെ കുറച്ച് പേര്‍ കൃഷി ഇറക്കിയില്ല. മൂപ്പ് കുറഞ്ഞ വിത്തായത്തിനാല്‍ ചില കര്‍ഷകര്‍ വിത്ത് വിതച്ചാണ് കൃഷി ഇറക്കിയത്. വിത്ത് വിതച്ച് ദിവസങ്ങള്‍ക്കകം തന്നെ ഈ ഭാഗങ്ങളില്‍ എറണ്ടകള്‍ കൂട്ടമായി ഇറങ്ങി വിത്താല്ലം തിന്നു. മതിയായ വെള്ളം ഈ സമയത്ത് പാടശേഖരങ്ങളില്‍ ഉണ്ടയിരുന്നില്ലെന്നാണ് കൃഷി ഇറക്കയിയ കര്‍ഷകര്‍ പറയുത്. ബണ്ട് പൊട്ടുതിന് മുന്‍പ് നട്ട ഞാറുകള്‍ വെള്ളം വറ്റിച്ചു കഴിഞ്ഞപോള്‍ ഇവിടെ പറിച്ചു നട്ടിരുന്നു. നടീല്‍ കഴിഞ്ഞതിനശേഷം വെള്ളം പാടശേഖരങ്ങളിലേക്ക് അടിക്കാതതിനാല്‍ ചെടികളുകളുടെ അടിഭാഗം ഉണങ്ങയിട്ടുണ്ട്. പടവ് കമ്മറ്റി ഭാരവാഹികളെ പലതവണ ബന്ധപ്പെട്ടിട്ടും നടപടിയൊന്നും എടുക്കുന്നില്ലെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. പടവ് കമ്മറ്റിയാണ് പാടശേഖരങ്ങളിലേക്ക് വെള്ളം അടിക്കുന്നത്. ജനുവരി 16 നാണ് ബണ്ട് പൊട്ടി കൃഷിനാശം സംഭവിച്ചത് .ഫെബ്രുവരി ആദ്യ വാരം തെന്നെ വെള്ളം വറ്റിക്കല്‍ കഴിഞ്ഞിരുന്നു. 600 ഏക്കറിലാണ് വെള്ളം കയറിയത്.ഏക്കറിന് 20000 രൂപയിലധികം കര്‍ഷകര്‍ക്ക് നഷ്ടം സംഭവിച്ചിരുന്നു. നഷ്ടം സഹിച്ച് വീണ്ടും കൃഷി ഇറക്കയിത് കൂടി നശിക്കുമ്പോള്‍. ഒരു മാസം മുന്‍പ് തരിശ്ശു രഹിത പഞ്ചായത്തായി പ്രഖ്യാപിച്ച് മാതൃകയായ പുന്നയൂക്കുളം പഞ്ചായത്ത് കര്‍ഷകരുടെ വിലാപ ഭൂമിയായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.