ഈരാറ്റുപേട്ട: നഗരസഭയും, ഫൈന്‍ ആര്‍ട്സ് ക്ലബ്ബ് ഈരാറ്റുപേട്ട (ഫെയ്സ്)യും നാട്ടരങ്ങ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈരാറ്റുപേട്ട നഗരോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂത്തിയായതായി ഫെസ്റ്റ് ചെയര്‍മാനും ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാനുമായ ടി. എം. റഷീദ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാളെ ആരംഭിച്ച് 26ന് സമാപിക്കുന്ന നഗരോത്സവം, മുട്ടം റോഡില്‍ മറ്റൊക്കൊമ്പനാല് ഗ്രൗണ്ടിലാണ് നടക്കുന്നത്. വ്യാപാര സ്റ്റാളുകള്‍, അമ്യൂസ്മെന്റ്പാര്‍ക്ക്, അക്വാപെറ്റ് ഷോ, പുഷ്പമേള, എന്നിവയുള്‍പ്പെടെ ഷോപ്പിംഗിനായി നിരവധി സ്റ്റാളുകള്‍ ഓരുക്കിയിട്ടുണ്ടെന്ന് ചെയര്മാന് പറഞ്ഞു. പ്രശസ്ത കലാസമിതികളുടെ ഗാനമേളകള്‍, കോമഡി് ഷോ, നാടകങ്ങള്‍ എന്നിവ നാട്ടരങ്ങിന്റെ രാത്രികളെ ഉത്സവമാക്കി മാറ്റും.
വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് സാംസ്കാരിക ഘോഷയാത്രയോടെ തുടങ്ങുന്ന നഗരോത്സവം 6ന് പി. സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചെയര്മാന് റ്റി. എം. റഷീദ് അദ്ധ്യക്ഷത വഹിക്കും. 26ന് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ജോയി ഏബ്രാഹം എംപി മുഖ്യപ്രഭാഷണം നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ ഫെന്ആര്ട്സ് ക്ലബ്ബ് പ്രസിഡന്റ് കെ.പി.എ നടയ്ക്കല്‍, സെക്രട്ടറി ഹാഷിം ലബ്ബ, ഡയറക്ടര്‍ സക്കീര്‍ താപി, വി.പത്മനാഭന്, സുരേഷ് ഓലിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: